Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightസി.പി.എം നേതാവ്...

സി.പി.എം നേതാവ് ട്രെയിനിൽനിന്ന്‌ വീണു മരിച്ചു

text_fields
bookmark_border
സി.പി.എം നേതാവ് ട്രെയിനിൽനിന്ന്‌ വീണു മരിച്ചു
cancel

കാ​ഞ്ഞ​ങ്ങാ​ട്‌: കോ​ട്ട​ച്ചേ​രി ദി​നേ​ശ്‌ ബീ​ഡി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്റും സി.​പി.​എ​മ്മി​ന്റെ പു​ല്ലൂ​രി​ലെ മു​തി​ർ​ന്ന നേ​താ​വു​മാ​യി​രു​ന്ന മ​ധു​ര​ക്കാ​ട്ടെ എം. ​കു​ഞ്ഞ​മ്പു (73) ട്രെ​യി​നി​ൽ​നി​ന്ന്‌ വീ​ണു മ​രി​ച്ചു. തി​ങ്ക​ളാ​ഴ്‌​ച ഉ​ച്ച​യോ​ടെ ഇ​ന്റ​ർ​സി​റ്റി എ​ക്‌​സ്‌​പ്ര​സി​ൽ ക​ണ്ണൂ​രി​ലെ കേ​ന്ദ്ര​സം​ഘം ഓ​ഫി​സി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര ക​റു​ത്ത ഗേ​റ്റി​ന​ടു​ത്ത്‌ എ​ത്തി​യ​പ്പോ​ഴാ​ണ്‌ അ​പ​ക​ടം.

ബാ​ത്ത്‌​റൂ​മി​ലേ​ക്കു പോ​ക​വേ തെ​റി​ച്ചു​വീ​ണ​താ​ണെ​ന്ന്‌ ക​രു​തു​ന്നു. നേ​ര​ത്തേ ഹൃ​ദ്രോ​ഗ​ചി​കി​ത്സ ന​ട​ത്തി​യ​തി​ന്റെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ന​ട്ടെ​ല്ലു​വേ​ദ​ന​ക്കു​ള്ള ചി​കി​ത്സ​യി​ലു​മാ​യി​രു​ന്നു. സി.​പി.​എം പെ​ര​ളം ര​ണ്ടാം ബ്രാ​ഞ്ച് അം​ഗം, പി.​എ​ഫ്‌ പെ​ൻ​ഷ​നേ​ഴ്‌​സ്‌ യൂ​നി​യ​ൻ കാ​ഞ്ഞ​ങ്ങാ​ട്‌ ഏ​രി​യ പ്ര​സി​ഡ​ന്റ്‌, ജി​ല്ല ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

സി.​പി.​എം പു​ല്ലൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, കാ​ഞ്ഞ​ങ്ങാ​ട്‌ ഏ​രി​യ ക​മ്മി​റ്റി അം​ഗം, ഹോ​സ്‌​ദു​ർ​ഗ്‌ താ​ലൂ​ക്ക്‌ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​നി​യ​ൻ അം​ഗം, കാ​ഞ്ഞ​ങ്ങാ​ട്‌ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ, പു​ല്ലൂ​ർ പെ​രി​യ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്റ്‌, പെ​ര​ളം റെ​ഡ്‌ യ​ങ് ക്ല​ബ്‌ സ്ഥാ​പ​കാം​ഗം, പു​ല്ലൂ​ർ ഗ​വ. ഫാം ​വ​ർ​ക്കേ​ഴ്‌​സ്‌ യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: സു​ഷ​മ, സു​നി​ത, സു​രേ​ഷ്‌. മ​രു​മ​ക്ക​ൾ: സു​കു​മാ​ര​ൻ, കൃ​ഷ്‌​ണ​ൻ, ബി​ന്ദു. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണി, കൃ​ഷ്‌​ണ​ൻ, ക​ല്യാ​ണി, ശ്യാ​മ​ള, ശാ​ന്ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - cpim leader from kasaragod fell off the train and died
Next Story