തെക്കിൽ ബാവാ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ നിര്യാതയായി
text_fieldsസുള്ള്യ: സുള്ള്യ അറന്തോട് വ്യവസായ പ്രമുഖൻ തെക്കിൽ ബാവാ ഹാജിയുടെ ഭാര്യ കൂത്തുപറമ്പ് കോട്ടയം പരപ്രവാൻ കുടുംബാംഗം പയ്യോളി ഇരിങ്ങത് നാറാണത് ആയിഷ ഹജ്ജുമ്മ (69) നിര്യാതയായി. ഖബറടക്കം ബുധനാഴ്ച (21/05/2025) ഉച്ചക്ക് 12ന് സംപജെ ഗൂനഡ്ക്ക പേരടുക്ക മുഹയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പിതാവ് പരപ്രണവൻ എം.പി. അബു സാഹിബ് മട്ടന്നൂർ. മാതാവ് പയ്യോളി ഇരിങ്ങത്ത് നാറാണത് ഫാത്തിമ ഹജ്ജുമ്മ. മക്കൾ: കർണാടക കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം. ഷാഹിദ് തെക്കിൽ, കോഴിക്കോട് സ്വദേശി വ്യവസായി ടി.എം. ഷമീർ തെക്കിൽ, സുള്യ വ്യവസായി ടി.എം. ജാവേദ് തെക്കിൽ, ജാഹിറ തെക്കിൽ, നാസറീന തെക്കിൽ, പരേതനായ ടി.എം. മുദസ്സിർ നസർ തെക്കിൽ.
മരുമക്കൾ: ഷമ, സുമയ്യ, തസ്ലിന, റാഫി, ആസിഫ്. സഹോദരങ്ങൾ: പേരാമ്പ്ര പുതിയോട്ടിൽ നാറാണത് ഖലീസ ഹജ്ജുമ്മ, ഇരിട്ടി നാറാണത് മറിയം ഹജ്ജുമ്മ, നാറാണത് സഫിയ ഹജ്ജുമ്മ, മേപ്പയ്യൂർ നാറാണത് നഫീസ, ഇരിങ്ങത് നാറാണത് മൊയ്തു, പരേതനായ മുക്കം നാറാണത് കുഞ്ഞാമിന, കോൺഗ്രസ് നേതാവ് പരേതനായ പയ്യോളി ഇരിങ്ങാത് നാറാണത് പരപ്രവാൻ മുഹമ്മദ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

