Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightവിദ്യാർഥികൾ സഞ്ചരിച്ച...

വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു
cancel

മംഗളൂരു: വിദ്യാർഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർ വിട്ളക്കടുത്ത മാണിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. കല്ലടുക്കയിലെ ജയാകർ പൂജാരി (45) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

വിദ്യാർഥികളുമായി സ്കൂളിലേക്ക് സഞ്ചരിക്കവെ, ഫോട്ടോ എടുക്കാൻ വേണ്ടി മാണിയിൽ നിർത്തിയതായിരുന്നു ഓട്ടോ. കുട്ടികൾ ഫോട്ടോ എടുത്ത് തിരിച്ചെത്തിയപ്പോൾ ഡ്രൈവറെ ബോധരഹിതനായ നിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackauto driver
News Summary - auto driver died of a heart attack
Next Story