Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് എട്ട് വയസുകാരൻ മരിച്ചു

text_fields
bookmark_border
വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് എട്ട് വയസുകാരൻ മരിച്ചു
cancel

മഞ്ചേശ്വരം: നിർമാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ ടെറസിൽ കളിക്കുകയായിരുന്ന എട്ടു വയസുകാരൻ ഷോക്കേറ്റ് മരിച്ചു.വോർക്കാടി ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡായ അരിബയലിലെ മോർത്തണ രാജ് നിവാസിൽ താമസക്കാരനും ഓട്ടോ ഡ്രൈവറുമായ സദാശിവ ഷെട്ടി- യശോദ ദമ്പതികളുടെ മകനും തലക്കള എൽ.പി സ്‌കൂളിലെ വിദ്യാർഥിയുമായ മോക്ഷിത് രാജ് ഷെട്ടി (എട്ട്) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഇവരുടെ വീടിനു സമീപത്ത് നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ മുകളിൽ കയറിയ കുട്ടി സമീപത്ത് കൂടി കടന്നു പോയ എൽ.ടി ലൈനിൽ പിടിച്ചതാണ് ഷോക്കേൽക്കാൻ കാരണമായത്. വൈകുന്നേരം അഞ്ചു മണിയോടെ വീട്ടിൽ നിന്നും കളിക്കാൻ പോയ കുട്ടി തിരിച്ചു വരാത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് വീടിന്റെ ടെറസിൽ ഷോക്കേറ്റ് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റു മോർട്ടത്തിനായി മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏക സഹോദരൻ: മൻവിത് രാജ് ഷെട്ടി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - An eight-year-old boy died of shock from a power line
Next Story