വടകരയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത‍്യം
text_fieldsവടകര: വിലങ്ങാട് വായാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത‍്യം. വടക്കേ വായാട് ഉന്നതിയിൽ വേലിയേരി സുനിൽ (സുനിൽ കുമാർ) ആണ് മരിച്ചത്. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. വായാട് നെല്ലിപ്പുഴ ചാക്കോച്ചന്റെ കൃഷിയിടത്തിന് സമീപത്തുവച്ചായിരുന്നു സംഭവം.
ഈ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് ഫെൻസിങ് നിർമിച്ചിട്ടുണ്ടെങ്കിലും സോളാർ ഫെൻസിങിൽ കൃത്യമായി ചാർജ് ഇല്ലാത്ത സമയങ്ങളിലാണ് കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ഇത് മനുഷ്യജീവന് നിരന്തരം ഭീഷണി ഉയർത്തുന്നുണ്ടെന്നും ഇതിനെതിരെ അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

