Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവ് പുഴയിൽ മുങ്ങി മരിച്ച നിലയിൽ
text_fieldsbookmark_border
അഴിയൂർ: അഴിയൂർ സ്വദേശിയായ യുവാവിനെ കരിയാട് കാത്തിരക്കടവ് പാലത്തിന് സമീപം പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴിയൂർ മൂന്നാം ഗേറ്റിന് സമീപം കക്കട്ടിൽ വൈശാഖ് (32) ആണ് മരിച്ചത്.
ഞായറാഴ്ച പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്. പിന്നീട് തോണിയിൽ മൃതദേഹം കരയ്ക്കെത്തിച്ചു.
ഇദ്ദേഹത്തിന്റെ സ്കൂട്ടർ കാഞ്ഞിരക്കടവ് പാലത്തിന് സമീപം നിർത്തിയിട്ട നിലയിലായിരുന്നു. എടച്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചതിന് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടു നൽകി.
പിതാവ്: പരേതനായ വിശ്വനാഥൻ. മാതാവ്: വിശാലാക്ഷി.
Next Story

