തീവണ്ടി തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
text_fieldsഅഭിജിത്ത്
തലശ്ശേരി: മാഹിക്കും തലശ്ശേരിക്കുമിടയിൽ പുന്നോൽ റെയിൽപാളത്തിൽ തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തളിപ്പറമ്പ് ചപ്പാരപ്പടവിലെ മേലേടത്ത് വീട്ടിൽ അഭിജിത്താണ് (23) മരിച്ചത്.
മുഖം വികൃതമായ നിലയിൽ ട്രാക്കിൽ കാണപ്പെട്ട മൃതദേഹത്തിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ ന്യൂമാഹി പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് ധരിച്ച വസ്ത്രങ്ങളും താടിയും അടയാളമാക്കി ആളെ തിരിച്ചറിഞ്ഞത്.
കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ താൽക്കാലിക ജോലിയുള്ള യുവാവ് വെള്ളിയാഴ്ച വീട്ടിൽനിന്ന് കോഴിക്കോട്ടേക്ക് പോയതായിരുന്നു. പടപ്പേങ്ങാട്ടെ പത്മനാഭൻ-ജയ ദമ്പതികളുടെ മകനാണ്. സഹോദരി: അഭിനയ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

