Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു; സഹോദരന് ഗുരുതര പരിക്ക്

text_fields
bookmark_border
ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു;  സഹോദരന് ഗുരുതര പരിക്ക്
cancel
camera_alt

ശെരീഫ്

പയ്യന്നൂർ: എടാട്ട് ദേശീയപാതയിൽ നിയന്ത്രണംവിട്ട ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. പുതിയങ്ങാടി മൊട്ടാമ്പ്രത്തെ അച്ചുമ്മാടകത്ത് ശെരീഫാണ്​ (36) മരിച്ചത്. കൂടെ യാത്ര ചെയ്ത സഹോദരൻ മൻസൂറിനെ (52) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.45ഓടെ ദേശീയപാതയിലെ എടാട്ട് കണ്ണങ്ങാട്ട് സ്​റ്റോപ്പിന് സമീപമാണ് അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ചത്. നിയന്ത്രണം വിട്ട് വലത്തേക്ക് തിരിഞ്ഞ ബസ് എതിർദിശയിൽ വരുകയായിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറി റോഡരികിലെ കാട്ടിൽ നിൽക്കുകയായിരുന്നു. ബസിനടിയിൽപെട്ട സ്കൂട്ടർ യാത്രക്കാരെ ക്രെയിൻ എത്തിച്ച്​ ബസ് ഉയർത്തിയാണ് പുറത്തെടുത്തത്. അര മണിക്കൂറോളം ഇവർ ബസിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസും നൂറുകണക്കിന് നാട്ടുകാരും സംഭവസ്ഥലത്തെത്തി. അപകടത്തിൽപെട്ടവരെ പുറത്തെടുത്ത ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ശെരീഫിനെ രക്ഷിക്കാനായില്ല. മാട്ടൂൽ എം.ആർ.യു.പി സ്കൂളിനു സമീപത്തെ കൂറൻറവിട റൈഹാനത്താണ് ഭാര്യ. മക്കൾ: ആയിഷ, സഫ്​വാൻ. മറ്റുസഹോദരങ്ങൾ: അബ്​ദുൽ ഷുക്കൂർ, അബ്​ദുൽ റഷീദ്, മുനീർ, സുഹറ, ആത്തിക്ക. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.





Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man dies after bus collides with scooter; Serious injury to brother
Next Story