Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightനിയന്ത്രണംവിട്ട ബൈക്ക്...

നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് യുവാക്കൾ മരിച്ചു

text_fields
bookmark_border
നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് യുവാക്കൾ മരിച്ചു
cancel

തളിപ്പറമ്പ്: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു.

ബൈക്ക് യാത്രികരായ കോൾമൊട്ടയിലെ ഹിഷാം (18), ജിയാദ് (19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ കോൾമൊട്ടയിൽ ബാവുപ്പറമ്പ് റോഡിലായിരുന്നു അപകടം. ബംഗളൂരുവിൽ ഐ.ടി വിദ്യാർഥിയാണ് ജിയാദ്.

ഹിഷാം കോൾമൊട്ടയിൽ സ്​റ്റീൽ കമ്പനിക്ക് സമീപം കോഴിക്കട നടത്തിവരുകയാണ്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന ജബാറിൻെറയും റഷീദയുടേയും മകനാണ് ജിയാദ്. സഹോദരങ്ങൾ: ജദീർ (മെഡിക്കൽ വിദ്യാർഥി), ജാസിം, റിസ്​വാൻ (ഇരുവരും വിദ്യാർഥികൾ), ജാസിയ.

അബൂദബിയിൽ ജോലിചെയ്യുന്ന ഹസൻെറയും ഷഹനാസിൻെറയും മകനാണ് ഹിഷാം. സഹോദരങ്ങൾ: ഷഹ്മ, ഹാനിയ. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ കോടല്ലൂർ മുഹ്​യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeaththaliparambaBike accident
News Summary - two youths died by crashing bike into electric post
Next Story