Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുളിക്കാനിറങ്ങിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

text_fields
bookmark_border
കുളിക്കാനിറങ്ങിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
cancel

ശ്രീകണ്ഠപുരം: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. പയ്യാവൂർ ചന്ദനക്കാംപാറയിലെ മറ്റത്തിനാനി ജെയ്സൺ - ഷൈനി ദമ്പതികളുടെ മകൻ അലക്സ് (21) ആണ് മരിച്ചത്. ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് ബിരുദ വിദ്യാർത്ഥിയാണ്. ഞായറാഴ്ച വൈകീട്ട്​ ആടാംപാറ പുഴയിലെ തെയ്യത്താർകുണ്ട് കയത്തിലായിരുന്നു അപകടം.

സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ അലക്സ് ചുഴിയിൽപെട്ട് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും പയ്യാവൂർ പൊലീസും ഇരിട്ടിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അലക്സിനെ കണ്ടെത്തിയത്.

ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച വീട്ടിലെത്തിച്ച് സംസ്കരിക്കും. സഹോദരി: എയ്ഞ്ചൽ (വിദ്യാർഥിനി, നിർമ്മല എച്ച്.എസ്.എസ് ചെമ്പേരി).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - student drowned in river
Next Story