Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലശ്ശേരി ജഗന്നാഥ ക്ഷേത്രച്ചിറയിൽ ഏഴുവയസുകാരി മുങ്ങിമരിച്ചു

text_fields
bookmark_border
തലശ്ശേരി ജഗന്നാഥ ക്ഷേത്രച്ചിറയിൽ ഏഴുവയസുകാരി മുങ്ങിമരിച്ചു
cancel

കണ്ണൂർ: തലശ്ശേരി ജഗന്നാഥ ക്ഷേത്രം ചിറയിൽ വീണ കുട്ടികളിൽ ഒരാൾ മരിച്ചു. രാജസ്ഥാനിലെ റയ്വാൻ ജില്ലയിലെ ഗോപി–മംത ദമ്പതികളുടെ മകൾ കൊനയാണ് (ഏഴ്) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

ക്ഷേത്രോത്സവ സ്ഥലത്ത് ബലൂൺ വിൽപന നടത്തുകയായിരുന്ന രാജസ്ഥാൻ കുടുംബത്തിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. രക്ഷിതാക്കളും ക്ഷേത്രത്തിലെത്തിയവരും കാണാതെ കുട്ടികൾ ചിറയുടെ ഭാഗത്ത് എത്തുകയായിരുന്നു. വെള്ളത്തിൽ വീണ മറ്റു രണ്ടു കുട്ടികളെ പൊലീസുകാരും ക്ഷേത്രത്തിലുണ്ടായിരുന്നവരും രക്ഷപ്പെടുത്തി.

ഇതിൽ ശിവാനിയെന്ന കുട്ടിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Seven-year-old girl drowned
Next Story