Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ

text_fields
bookmark_border
സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ
cancel
Listen to this Article

തലശ്ശേരി: വീട്ടുകാവൽക്കാരനായ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ. ഇരിട്ടി അയ്യൻകുന്ന് അങ്ങാടിക്കടവ് ചെമ്പോത്തനാടി കവലയിലെ മരുതോലിൽ പീറ്റർ ജോണിനെയാണ് (59) തലശ്ശേരി തൃക്കൈ ക്ഷേത്രത്തിന് സമീപത്തെ ജോലി ചെയ്യുന്ന വീടിനോടുചേർന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌.

പ്രവാസിയായ ടി.എം. ഷാഫിയുടെ വീട്ടിലാണ് കഴിഞ്ഞ രണ്ടുവർഷമായി പീറ്റർ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നത്. ഷാഫിയും കുടുംബവും ഗൾഫിലായതിനാൽ ബന്ധുവാണ് വീട് നോക്കിനടത്തുന്നത്. ശനിയാഴ്ച രാവിലെ പീറ്ററെ പുറത്തുകാണാത്തതിനെത്തുടർന്ന് ഇദ്ദേഹം അന്വേഷിച്ചെത്തിയപ്പോഴാണ് മുറിയിൽ ബോധരഹിതനായി മലർന്ന് വീണനിലയിൽ കണ്ടെത്തിയത്.

ഡോക്ടറെത്തി നടത്തിയ പരിശോധനയിൽ മരിച്ചതായി മനസ്സിലായി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ ജോൺ- സാറാമ്മ ദമ്പതികളുടെ മകനാണ് പീറ്റർ. ഭാര്യ: ലിസി. മക്കൾ: ലസിത, ലൂസിയ, സോയ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Security guard found dead
Next Story