Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightകളിക്കുന്നതിനിടെ കല്ല്...

കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

text_fields
bookmark_border
കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
cancel
camera_alt

റി​ഥി​ൻ ര​മേ​ഷ്

നീ​ലേ​ശ്വ​രം: കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ മ​തി​ലി​െൻറ ക​ല്ല് ദേ​ഹ​ത്ത് വീ​ണ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. ചാ​യ്യോം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ചാ​യ്യോം ബ​സാ​ർ ച​ക്ലി​യ കോ​ള​നി​യി​ലെ ര​മേ​ശ​ൻ- ഷൈ​ല​ജ ദ​മ്പ​തി​മാ​രു​​ടെ മ​ക​ൻ റി​ഥി​ൻ ര​മേ​ഷ്​​ (12) ആ​ണ്​ മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ വീ​ടി​െൻറ മ​തി​ലി​ന​രി​കി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ഇ​ള​കി​നി​ന്നി​രു​ന്ന ക​ല്ല് റി​ഥി​െൻറ ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് റി​ഥി​​ൻ സ​മീ​പ​ത്തെ കോ​ണ്‍ക്രീ​റ്റ് റോ​ഡി​ലേ​ക്ക് ത​ല​യി​ടി​ച്ച് വീ​ണു. പ​രി​ക്കേ​റ്റ റി​ഥി​നെ ഉ​ട​ന്‍ നീ​ലേ​ശ്വ​രം തേ​ജ​സ്വി​നി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്ന് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ നി​ല അ​തി ഗു​രു​ത​ര​മാ​യി. ചെ​റു​വ​ത്തൂ​ര്‍ കെ.​എ.​എ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം നീ​ലേ​ശ്വ​രം പൊ​ലീ​സ് ഇ​ന്‍ക്വ​സ്​​റ്റ് ന​ട​ത്തി. പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ ശേ​ഷം സം​സ്​​ക​രി​ച്ചു. റി​ഥി​െൻറ സ​ഹോ​ദ​ര​ങ്ങ​ൾ: സ​നീ​ഷ്, വി​പി​ൻ (എ​ഴാം​ത​രം വി​ദ്യാ​ർ​ഥി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neeleswarboy death
News Summary - rock fell into body and boy died
Next Story