പുൽസാറകത്ത് ഹാറൂൺ നിര്യാതനായി
text_fieldsകണ്ണൂർ സിറ്റി: കൊടപ്പറമ്പ് സഹ്‌റിൽ പുൽസാറകത്ത് ഹാറൂൺ (71) നിര്യാതനായി. പരേതരായ പിലാക്കീൽ കോയമ്മയുടെയും സുഹറബിയുടെയും മകനാണ്. ജമാഅത്തെ ഇസ്ലാമി കണ്ണൂർ ഏരിയ മുൻ കൺവീനറും ജില്ല സമിതി മുൻ അംഗവുമാണ്. ഖിദ്മ ചാരിറ്റബൾ ട്രസ്റ്റ് അംഗവും സ്ഥാപകരിലൊരാളുമാണ്. ദീർഘകാലം സലാലയിൽ ബിസിനസ്സ് നടത്തിയിരുന്നു. വീഴ്ചയെത്തുടർന്ന് രണ്ട് പതിറ്റാണ്ടോളമായി അരക്ക് താഴെ തളർന്നു കിടപ്പിലായിരുന്നു.
ഭാര്യ: ആലക്കലകത്ത് സറീന. മക്കൾ: അർഷദ് അഹമ്മദ് (മസ്ക്കത്ത്), അഫ്‌സർ (സലാല), അനീസ് (ജി. ഗോൾഡ്), കൻസ ആയിഷ (അൽ കോബാർ), അസ്ഹർ (മസ്ക്കത്ത്), അബ്രാർ (ജി. ഗോൾഡ്), അഷ്ഫാക്. മരുമക്കൾ: ഹിഷാം (അൽകോബാർ), ഷംന (മസ്കത്ത്), ഫഹ്‌മിദ (സലാല), ഹിബ, ഹംന. സഹോദരൻ: ഹാരിസ്.
ഖബറടക്കം ബുധനാഴ്ച ളുഹ്‌റിന് ശേഷം കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

