പാചകവാതക കുറ്റി ദേഹത്ത് വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
text_fieldsകണ്ണൂർ: വീടിനോടുചേർന്ന് സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ അബദ്ധത്തിൽ മുഖത്തുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.
കല്യാശ്ശേരി ഹാജി മൊട്ടയിലെ കെ. പ്രഭാകരനാണ് (61) മരിച്ചത്. മുറ്റത്ത് സൂക്ഷിച്ച നിറച്ച പാചകവാതക കുറ്റി അടുക്കളയിലേക്ക് മാറ്റാനായി എടുത്ത് ചുമലിൽ വെക്കുന്നതിനിടയിൽ വഴുതി ദേഹത്തേക്ക് വീഴുകയായിരുന്നു. മാർച്ച് 10ന് രാത്രിയായിരുന്നു അപകടം. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച പുലർച്ചയോടെ മരിച്ചു. നേരത്തെ പ്രവാസിയായിരുന്ന പ്രഭാകരൻ ഇപ്പോൾ നാട്ടിൽ കെട്ടിട നിർമാണ സൂപ്പർവൈസറാണ്. ഭാര്യ: ആശ. മക്കൾ: പ്രിയ, പ്രജുൽ. മരുമകൻ: അബി. സഹോദരങ്ങൾ: സുജാത, രമ, ഉണ്ണികൃഷ്ണൻ, പരേതരായ രാജൻ, പത്മനാഭൻ.

