Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightമാധ്യമപ്രവർത്തകൻ എം....

മാധ്യമപ്രവർത്തകൻ എം. കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി

text_fields
bookmark_border
മാധ്യമപ്രവർത്തകൻ എം. കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി
cancel

ഇരിട്ടി: ദീർഘകാലം ഇരിട്ടിയിലെ മാതൃഭൂമി ലേഖകനായ പയഞ്ചേരിമുക്ക്​ വിജയാ നിവാസിൽ എം. കുഞ്ഞിരാമൻ നമ്പ്യാർ എന്ന എം.കെ. നമ്പ്യാർ (86) നിര്യാതനായി. ഗാന്ധിയനും സർവോദയ മണ്ഡലം പ്രവർത്തകനും മദ്യ നിരോധന സമിതി ഭാരവാഹിയുമായിരുന്നു.

1956ൽ പ്രാദേശിക ലേഖകനായി രംഗത്തെത്തിയ എം.കെ. നമ്പ്യാർ അവസാന കാലം വരെ മാധ്യമപ്രവർത്തന രംഗത്ത്​ സജീവ സാന്നിദ്ധ്യമായിരുന്നു. ഇരിട്ടി പ്രസ് ഫോറം സ്ഥാപക പ്രസിഡന്‍റായിരുന്നു.

ഭാര്യ: എം. നാരായണി (റിട്ട. അധ്യാപിക പെരുമ്പറമ്പ് യു.പി സ്‌കൂൾ). മക്കൾ: എം. വിജയൻ (മാതൃഭൂമി ഏജന്‍റ്​, ഇരിട്ടി), എം. വിനോദ്കുമാർ (അസി. എഞ്ചിനീയർ, ബി.എസ്.എൻ.എൽ, മയ്യിൽ), എം. വിനയൻ (മക്തബ്, തളിപ്പറമ്പ്). മരുമക്കൾ: ഷീജ (അധ്യാപിക, ആറളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ), കെ.സി. ബിന്ദു (അധ്യാപിക, മൻഷഉൽ ഉലൂം എം.എൽ.പി സ്‌കൂൾ, കാനച്ചേരി), കെ.കെ. ബീന (ഓവർസിയർ, പൊതുമരാത്ത് വകുപ്പ്, പാനൂർ). സഹോദരങ്ങൾ: എം. നാരായണി (പെരുമ്പറമ്പ്), എം. ലക്ഷ്മിക്കുട്ടി (റിട്ട. ഹെഡ് നഴ്‌സ്), പരേതനായ എം. അനന്തൻ നമ്പ്യാർ (റിട്ട. കാനറ ബാങ്ക്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irittyM Kunhiraman Nambiar irittymk nambiar
News Summary - Journalist M. Kunhiraman Nambiar passed away
Next Story