Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോസ്റ്റ്​മോർട്ടത്തിനിടെ ജീവിതത്തിലേക്ക്​ തിരിച്ചുവന്ന ജബ്ബാർ നിര്യാതനായി

text_fields
bookmark_border
പോസ്റ്റ്​മോർട്ടത്തിനിടെ ജീവിതത്തിലേക്ക്​ തിരിച്ചുവന്ന ജബ്ബാർ നിര്യാതനായി
cancel

മാഹി: പോസ്റ്റ്​മോർട്ടം ടേബിളിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ച് വന്ന കൊച്ചി സ്വദേശി മാഹി പുത്തലത്ത് താമസിക്കുന്ന അബ്ദുൽ ജബ്ബാർ (74) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അരനൂറ്റാണ്ട് മുമ്പ് ബോംബെയിലേക്കുള്ള യാത്രക്കിടെ പൂനെക്കടുത്ത് നടന്ന ബസ്സപകടത്തിൽ 'മരിച്ച' അബ്ദുൽജബ്ബാറിനെ പോസ്റ്റ്​മോർട്ടം ചെയ്യുമ്പോഴാണ് അത്ഭുതം സംഭവിച്ചത്.

പോസ്റ്റ്​മോർട്ടത്തിന്‍റെ ഭാഗമായി തലയോട്ടിയിൽ കണ്ണിന് മുകളിൽ പതിഞ്ഞ ആദ്യ അടിയിൽ കൈവിരൽ ചെറുതായൊന്ന് ചലിച്ചതായി ഡോക്ടർ കണ്ടെത്തി. ഉടൻ വേണ്ട ചികിത്സ നൽകി ജീവൻ രക്ഷിച്ചെടുക്കുകയായിരുന്നു. തലയോട്ടിയിലെ ആ അടിയിൽ ഒരു കണ്ണിന്‍റെ കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.

ഭാര്യ: ന്യൂമാഹി കുന്നംകുളം ഹൗസിൽ സാബിറ. മക്കൾ: ഷുഹൈബ്, ജാബിർ (കുവൈറ്റ്), ജസീറ. മരുമക്കൾ: ആയിഷ, സമീറ മാളിയേക്കൽ, മുഹ്‌സിൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jabbar, who came back to life during the post-mortem, passed away
Next Story