വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ
text_fieldsപത്മിനി
മയ്യിൽ: കയരളത്ത് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊവുപ്പാടിലെ മങ്കട്ടവളപ്പിൽ പത്മിനിയെയാണ് (51) വീടിന് സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് മധുവിനൊപ്പമാണ് താമസം. ജോലിയാവശ്യാർഥം മധു പുഴാതിയിലെ വീട്ടിലായതിനാൽ ഞായറാഴ്ച പത്മിനി വീട്ടിൽ തനിച്ചായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിനുള്ളിൽ ലൈറ്റുകൾ ഓഫാക്കാത്തത് കണ്ടതിനെത്തുടർന്ന് തിരക്കിയെത്തിയ അയൽക്കാരാണ് മൃതദേഹം കണ്ടത്. തളിപ്പറമ്പ് ഫയർഫോഴ്സും മയ്യിൽ പൊലീസും സ്ഥലത്തെത്തി.
മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ കുഞ്ഞിരാമെൻറയും ചിരുതൈയുടെയും മകളാണ്. സഹോദരങ്ങൾ: ചന്ദ്രൻ, യശോദ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

