ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
text_fieldsപുതുപ്പരിയാരം: ധോണിവെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചൂലന്നൂർ മണ്ണാരം പൊറ്റ വീട്ടിൽ സുരേഷ് മകൻ അജിൽ (17) ൻ്റെ മൃതദേഹമാണ് ധോണിയിലെ പ്രധാന വെള്ളച്ചാട്ടത്തിനു സമീപം പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
ചൂലന്നൂരിൽ നിന്ന് വന്ന പത്തംഗ വിനോദസഞ്ചാരസംഘത്തിലെ അംഗമായിരുന്നു മരിച്ച അജിൽ. ട്രക്കിങ്ങിനിടയിൽ വെള്ളച്ചാട്ടത്തിൻ്റെ മുകൾഭാഗത്ത് നിന്ന് കാൽ തെന്നി വീഴുകയായിരുന്നു. ഞായറാഴ്ച രാത്രിയിൽ നടത്തിയ അഗ്നിശമന സേനയിലെ റെസ്ക്യു ടീം നടത്തിയ തെരച്ചലിൽ മൃതദേഹം കണ്ടെത്തിയിരുന്നില്ല.
തിങ്കളാഴ്ച അഗ്നി രക്ഷാ സേന നേതൃത്വം നൽകിയ പതിനാലംഗ സംഘം നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വരാനിരിക്കുന്ന ഹ യർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥിയാണ് മരിച്ച അജിൽ. മാതാവ്: സജിത, സഹോദരി: അനിഷ്മ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

