കോവിഡ്: ഒമാനിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
text_fieldsഅബ്ദുറഹ്മാൻ, രാമൻ
മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ രണ്ട് മലയാളികൾ കൂടി ഒമാനിൽ മരിച്ചു. കഴിഞ്ഞ ബുധനാഴ്ച ബർക്കയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ മാവിലായി പെരളശേരി സ്വദേശി അബ്ദുൽ റഹ്മാന് (58) പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം അസുഖത്തെ തുടർന്ന് മുറിയിൽ വിശ്രമത്തിലായിരുന്നു. ഉച്ചക്ക് സഹപ്രവർത്തകർ എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷാഹിദയാണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്. മുപ്പത് വർഷത്തോളമായി ഇദ്ദേഹം ഒമാനിലുണ്ട്. അബ്ദുറഹ്മാെൻറ മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് അമിറാത്തിൽ ഖബറടക്കി.
പാലക്കാട് സ്വദേശി സി.ബി. രാമൻ (64) ആണ് മരിച്ച രണ്ടാമത്തെയാൾ. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഗാലയിലെ സ്വകാര്യ സ്ഥാപനത്തിൽ ഫൈനാൻസ് മാനേജരായിരുന്നു. കുടുംബം മസ്ക്കത്തിലുണ്ട്. മുംബൈയിലായിരുന്നു സ്ഥിര താമസം. മൃതദേഹം ശനിയാഴ്ച സുഹാറിൽ സംസ്കരിക്കും.

