Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightകോവിഡ്: മാതാവിന്...

കോവിഡ്: മാതാവിന് പിന്നാലെ മകനും മരിച്ചു

text_fields
bookmark_border
കോവിഡ്: മാതാവിന് പിന്നാലെ മകനും മരിച്ചു
cancel
camera_alt

രാധാകൃഷ്ണൻ

ഇരിട്ടി: മാതാവിന് പിന്നാലെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മകനും മരണത്തിന് കീഴടങ്ങി. കീഴൂർ ട്രസ്​റ്റ്​ ഇൻഡസ്ട്രീസ് മാനേജിങ് പാർട്ണർ കൂളിചെമ്പ്ര പുത്തൻപുര ഹൗസിൽ സി.പി. രാധാകൃഷ്ണനാണ്​ (57) കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്.

രാധാകൃഷ്ണ‍െൻറ അമ്മ കമലാക്ഷിയമ്മ രണ്ടാഴ്ച മുമ്പ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച രാധാകൃഷ്ണൻ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും രോഗം മൂർച്ഛിച്ചു. തുടർന്ന് കോഴിക്കോട്ട്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ്​ മരിച്ചത്​.

പരേതനായ രാഘവൻ ആചാരിയുടെ മകനാണ്. ഭാര്യ: മഹിത. വിദ്യാർഥിനിയായ അനുനന്ദ ഏക മകളാണ്.

സഹോദരങ്ങൾ: രാജേഷ് (കാർപെൻറർ), രാജശ്രീ, രാധാമണി, രാഗിണി, രാധിക. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചാവശ്ശേരിപറമ്പ് നഗരസഭ പൊതു ശ്മശാനത്തിൽ.

Show Full Article
TAGS:Covid Death Iritty 
Next Story