Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightകണ്ണപുരത്ത് പിക്കപ്...

കണ്ണപുരത്ത് പിക്കപ് വാൻ പാഞ്ഞുകയറി രണ്ടു പേർ മരിച്ചു

text_fields
bookmark_border
കണ്ണപുരത്ത് പിക്കപ് വാൻ പാഞ്ഞുകയറി രണ്ടു പേർ മരിച്ചു
cancel
Listen to this Article

ചെ​റു​കു​ന്ന്: പി​ലാ​ത്ത​റ -പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡി​ൽ കെ.​ക​ണ്ണ​പു​രം പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രാ​ള്‍ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. യോ​ഗ​ശാ​ല സി.​ആ​ർ.​സി റോ​ഡി​ലെ മു​ക്കോ​ത്ത് നൗ​ഫ​ൽ (35), പാ​പ്പി​നി​ശ്ശേ​രി വെ​സ്റ്റി​ലെ ക​യ​റ്റു​കാ​ര​ൻ തെ​ക്കെ പു​ര​യി​ൽ കെ.​ടി. അ​ബ്ദു​ൽ​സ​മ​ദ് (72) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം.

നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​റാ​യ നൗ​ഫ​ലി​നെ​യും സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ അ​ബ്ദു​ൽ​സ​മ​ദി​നെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്ത്നി​ന്ന് ക​ണ്ണൂ​ർ ഭാ​ഗ​ത്തേക്ക് പോ​വു​ക​യാ​യി​രു​ന്നു പി​ക്ക​പ് വാ​ൻ. സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി സ​മീ​പ​ത്തെ വൈ​ദ്യു​തി​ത്തൂ​ണി​ൽ ഇ​ടി​ച്ചാ​ണ് നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ നി​ന്ന​ത്.

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന നാ​ലോ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു ഓ​ട്ടോ-​ടാ​ക്സി​ക്കും കേ​ടു പ​റ്റി. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ നാ​ട്ടു​കാ​ർ ചെ​റു​കു​ന്നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ടു പേ​രെ​യും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗു​രു​ത​ര പ​രി​ക്കേ​റ്റ വ​ള​പ​ട്ട​ണം സ്വ​ദേ​ശി നൗ​ഷാ​ദി​നെ മം​ഗ​ളൂ​രു തേ​ജ​സ്വി​നി ആ​​​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ക്ക​പ്പ് വാ​നി​ലെ ഡ്രൈ​വ​റും ക്ലീ​ന​റും അ​ട​ക്കം മൂ​ന്നു പേ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നൗ​ഫ​ൽ സ​മീ​പ​ത്തെ ക​ട​യു​ടെ ഷ​ട്ട​റി​നു മു​ക​ളി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ അ​ബ്ദു​ൽ​സ​മ​ദി​നെ പി​ക്ക​പ്പ് വാ​ൻ നാ​ലു മീ​റ്റ​റോ​ളം വ​ലി​ച്ചു കൊ​ണ്ടു​പോ​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. അ​ബ്ദു​ൽ​സ​മ​ദി​ന്റെ മ​രു​മ​ക​ളു​ടെ ഭ​ർ​ത്താ​വാ​ണ് നൗ​ഫ​ൽ.

അ​ലീ​മ​യാ​ണ് അ​ബ്ദു​ൽ​സ​മ​ദി​ന്റെ ഭാ​ര്യ. മ​ക്ക​ൾ: സാ​ജി​ത, ഷാ​ക്കി​ർ, ഷ​ഫീ​ഖ്, ആ​ബി​ദ. മ​രു​മ​ക്ക​ൾ: മ​ൻ​സൂ​ർ, ഷ​ഫീ​ഖ്, ജ​സീ​ല, റി​ഷാ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​ടി. അ​ബൂ​ബ​ക്ക​ർ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ഇ​രി​ണാ​വ്), കെ.​ടി. അ​ബ്ദു​ൽ സ​ലാം, കെ.​ടി. അ​സ്മ, കെ.​ടി. സൈ​ന​ബ, പ​രേ​ത​യാ​യ കെ.​ടി. ബീ​ഫാ​ത്തി​മ.

പ​രേ​ത​നാ​യ പി.​കെ. ഉ​മ്മ​റി​ന്റെ​യും മു​ക്കോ​ത്ത് മ​റി​യ​ത്തി​ന്റെ​യും മ​ക​നാ​ണ് നൗ​ഫ​ൽ. ഭാ​ര്യ: കെ.​ടി. ഷാ​നി​ബ. മ​ക്ക​ൾ: ഹെ​ൻ​സ, ഇ​ഷാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathroad accident
News Summary - cherukunnu two people accident death
Next Story