Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightനീന്തുന്നതിനിടെ...

നീന്തുന്നതിനിടെ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
നീന്തുന്നതിനിടെ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
cancel
Listen to this Article

ചെറുപുഴ (കണ്ണൂർ): പുതിയ പാലത്തിന് സമീപം കാര്യങ്കോട് പുഴയില്‍ നീന്തുന്നതിനിടെ കാണാതായ പെരിങ്ങോം കൊരങ്ങാട് സ്വദേശി പി.എസ്. പ്രദീപന്‍ (40) ന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏഴുമണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സുഹൃത്തിനൊപ്പം എത്തിയ പ്രദീപനെ പുഴയില്‍ നീന്തുന്നതിനിടെ കാണാതായത്.

പ്രദീപനെ കാണാതായ അതേ സ്ഥലത്താണ് മൃതദേഹം പൊങ്ങിയത്. പെരിങ്ങോം ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം കരക്കെടുത്തു. ചെറുപുഴ പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തുടര്‍ നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead body
News Summary - body of missing man found in river
Next Story