Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഴയിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

text_fields
bookmark_border
abhinav
cancel
camera_alt

അഭിനവ്​    

പേരാവൂർ (കണ്ണൂർ): പൂളക്കുറ്റിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു. കരിക്കോട്ടക്കരിയിലെ പല്ലാട്ടുകുഴിയിൽ ജോസ്-നവിത ദമ്പതികളുടെ മകൻ അഭിനവിനെ (15) ആണ് ഞായറാഴ്ച വൈകീട്ടോടെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവിന്‍റെ സഹോദരിയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു അഭിനവ്​. കരിക്കോട്ടക്കരി സെന്‍റ്​ തോമസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്​.

സഹോദരങ്ങൾ: അഭിഷേക്, അഭിനന്ദ് (ഇരുവരും വിദ്യാർഥികൾ). മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൾ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്​കാരം തിങ്കളാഴ്ച ഉച്ചയോടെ കൊട്ടുകപ്പാറ ലൂർദ്​ മാത പള്ളി സെമിത്തേരിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A 15-year-old boy drowned while bathing in a river
Next Story