Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പതിനാലുകാരൻ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ; മൊബൈൽ ഫോൺ വില്ലനായെന്ന് സംശയം
text_fieldsbookmark_border
ആദിഷ്
Listen to this Article
ശ്രീകണ്ഠപുരം: പതിനാലുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുഴലിയിലെ ചെമ്പ്രോത്ത് ആദിഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. വ്യാഴാഴ്ച രാവിലെ 5.30ഓടെ അമ്മ വിളിക്കാൻ എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ആദിഷിനെ കാണപ്പെട്ടത്. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അമിതമായ മൊബൈൽ ഫോൺ ഉപയോഗമാണോ മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശ്രീകണ്ഠപുരം പൊലീസ് വീട്ടിലെത്തി മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ചു. ചുഴലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിയാണ് ആദിഷ്.
ഖത്തർ പ്രവാസിയായ ഷിബു - ധന്യ ദമ്പതികളുടെ മകനാണ്. സഹോദരൻ: അഭിഷേക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

