Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ. സുധാകരന്‍റെ മൂത്തസഹോദരന്‍റെ വേർപാടിന് 10ാം ദിവസം രണ്ടാമത്തെ സഹോദരനും മരിച്ചു
text_fieldsbookmark_border
ചന്ദ്രൻ, ജയരാമൻ
നടാൽ (കണ്ണൂർ): കെ.പി.സി.സി വർക്കിങ് പ്രസിഡൻറും കണ്ണൂർ എം.പിയുമായ കെ. സുധാകരെൻറ രണ്ടാമത്തെ ജ്യേഷ്ഠ സഹോദരനും നിര്യാതനായി. കരസേനയിൽ റിട്ട. ഉദ്യോഗസ്ഥനായ കുമ്പക്കുടി ചന്ദ്രൻ (74) ആണ് ബുധനാഴ്ച മരിച്ചത്. മറ്റൊരു സഹോദരൻ റിട്ട. ക്യാപ്റ്റൻ ജയരാമൻ (77) പത്തുദിവസംമുമ്പാണ് മരിച്ചത്.
പയ്യന്നൂരിൽ ബിസിനസ് നടത്തുകയായിരുന്നു ചന്ദ്രൻ. മൃതദേഹം വ്യാഴാഴ്ച രാവിലെ 8.30 മുതൽ നടാലിലെ ലാൽ വിഹാർ ഭവനത്തിൽ പൊതുദർശനത്തിനുശേഷം ഉച്ച 12ന് പയ്യാമ്പലത്ത് സംസ്കരിക്കും..
പിതാവ്: പരേതനായ വയക്കര രാമുണ്ണി. മാതാവ്: പരേതയായ കുമ്പക്കുടി മാധവി. സുധയാണ് ചന്ദ്രന്‍റെ ഭാര്യ. മക്കൾ: സായൂജ്, സയന. മരുമകൾ: സർഗ. മറ്റ് സഹോദരങ്ങൾ: പരേതരായ കമല, സുലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

