പത്രപ്രവർത്തക സുജാത അനന്ദൻ അന്തരിച്ചു
text_fieldsമുംബൈ: പ്രമുഖ പത്രപ്രവർത്തകയും ഗ്രന്ഥകാരിയുമായ സുജാത അനന്ദൻ (65) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി വിവിധ ദേശീയ പത്രങ്ങളിലും വാരികകളിലും മഹാരാഷ്ട്ര രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ എഴുതിവരുകയായിരുന്നു. ബുധനാഴ്ച രാത്രി നവി മുംബൈയിലെ വസതിയിലാണ് മരിച്ചത്. നാഗ്പുർ സ്വദേശിയാണ്.
1980കളിൽ വാർത്ത ഏജൻസിയായ യു.എൻ.ഐയിലൂടെ പത്രപ്രവർത്തന ജീവിതം ആരംഭിച്ച സുജാത ദി ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ് പത്രങ്ങളിലും ഔട്ട്‌ലുക്ക മാഗസിനിലും പ്രവർത്തിച്ചു. നിലവിൽ 'നാഷണൽ ഹെറാൾഡ്' പത്രത്തിൻ്റെ മുംബൈ റസിഡൻ്റ് എഡിറ്ററായി ജോലി ചെയ്തുവരുകയായിരുന്നു. മൂർച്ചയുള്ള രചനയും, ആഴത്തിലുള്ള വിശകലനവുംകൊണ്ട് അവരുടെ വാർത്തകളും ലേഖനങ്ങളും സാധാരണക്കാർക്കും രാഷ്ട്രീയക്കാർക്കുമിടയിൽ ജനപ്രിയമായിരുന്നു.
സാമ്രാട്ട്: ഹൗ ദ ശിവസേന ചെയിഞ്ച്ഡ് മുംബൈ ഫോറെവർ, മഹാരാഷ്ട്ര മാക്സിമസ്, മറാത്തി മാണൂസ് എന്നിവയാണ് രചിച്ച ഗ്രന്ഥങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

