Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2026 7:35 AM IST Updated On
date_range 8 Jun 2026 7:35 AM ISTജാർഖണ്ഡ് സ്വദേശി അൽ അഹ്സയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
അശോക് ചൗധരി
അൽ അഹ്സ: ജാർഖണ്ഡ് റാഞ്ചി സ്വദേശിയായ പ്രവാസി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ നിര്യാതനായി. റാഞ്ചി സ്വദേശി അശോക് ചൗധരിയാണ് (44) മരിച്ചത്. താമസസ്ഥലത്ത് ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് ഉടൻ മെഡിക്കൽ സംഘം സ്ഥലത്തെത്തി അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ മൃതദേഹം അൽ അഹ്സയിലെ ഒമ്രാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

