പ്രവാസി ജീവകാരുണ്യ പ്രവർത്തകൻ നാട്ടിൽ മരിച്ചു
text_fieldsജിദ്ദ: ജീവകാരുണ്യ പ്രവർത്തകനും ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന വിൽസൺ വലിയകാല (റെജി 50) ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു. പിതാവിൻെറ മരണത്തോടനുബന്ധിച്ച് നാട്ടിൽ പോയ ഇദ്ദേഹം കോവിഡ് പ്രതിസന്ധി കാരണം ജിദ്ദയിൽ തിരികെ എത്താൻ കഴിയാതിരുന്നതായിരുന്നു. 27 വർഷമായി ജിദ്ദയിൽ കോൾഡ് സ്റ്റോറേജ് സ്ഥാപനത്തിന്റെ മാനേജരായി ജോലി നോക്കുകയായിരുന്നു.
ജിദ്ദ പത്തനംതിട്ട ഒ.ഐ.സി.സി കമ്മറ്റിക്ക് കീഴിൽ ജിദ്ദയിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു ഇദ്ദേഹം. കോവിഡ് കാലത്ത് പോലും നിരവധി പേർക്ക് ഭക്ഷണ കിറ്റുകളും അഞ്ചു പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനായി വിമാന ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു.
പിതാവ്: പരേതനായ വി.കെ. ബേബി, മാതാവ്: മറിയാമ്മ, ഭാര്യ: അനിത വിൽസൺ, മക്കൾ: മേഘ, നേഹ. സംസ്കാര ശ്രുശൂഷ ബുധനാഴ്ച തുമ്പമൺ ഏറം (മാത്തൂർ) സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും. വിൽസന്റെ വിയോഗത്തിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജിയൻ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ, പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രസിഡന്റ് അനിൽ കുമാർ എന്നിവർ അനുശോചിച്ചു.

