Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightIdukkichevron_rightസംസാരത്തിനിടെ തർക്കം;...

സംസാരത്തിനിടെ തർക്കം; കാമുകി​െയ പാറക്കെട്ടിൽ നിന്ന്​ തള്ളിയിട്ട്​ യുവാവ്​ തൂങ്ങി മരിച്ചു

text_fields
bookmark_border
alex death
cancel
camera_alt

അ​ല​ക്സ്‌

ചെ​റു​തോ​ണി: കു​ള​മാ​വ് നാ​ടു​കാ​ണി പ​വി​ലി​യ​നി​ൽ പാ​റ​ക്കെ​ട്ടി​നു​സ​മീ​പം യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും കാ​മു​കി​യാ​യ പെ​ൺ​കു​ട്ടി​യെ പ​രി​ക്കേ​റ്റ നി​ല​യി​ലും ക​ണ്ടെ​ത്തി.​

കോ​ട്ട​യം മേ​ലു​കാ​വ്​ ഇ​ല്ലി​ക്ക​ൽ(​മു​രി​ക്ക​ൻ​തോ​ട​ത്തി​ൽ) റോ​യി​യു​ടെ മ​ക​ൻ അ​ല​ക്സ്‌ (23) ആ​ണ്​ മ​രി​ച്ച​ത്. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള പെ​ൺ​കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്​​തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്​: ​അ​ല​ക്​​സും പെ​ൺ​കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. നാ​ടു​കാ​ണി​യി​ൽ എ​ത്തി​യ ഇ​രു​വ​രും പ​വി​ലി​യ​നു​സ​മീ​പം പാ​റ​ക്കെ​ട്ടി​ൽ ഇ​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ടെ വാ​ക​്​​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും അ​ല​ക്​​സ്​ പെ​​ൺ​കു​ട്ടി​യെ താ​ഴേ​ക്ക്​ ത​ള്ളി​യി​ടു​ക​യും ചെ​യ്​​തു.

പ​രി​ഭ്രാ​ന്ത​നാ​യി പാ​റ​ക്കെ​ട്ടി​ലൂ​ടെ ഇ​റ​ങ്ങി അ​ടു​ത്തെ​ത്തി​യ യു​വാ​വ് ബോ​ധ​ര​ഹി​ത​യാ​യ പെ​ൺ​കു​ട്ടി​യെ ക​ണ്ട്​ മ​രി​ച്ചെ​ന്ന്​ ക​രു​തി സ​മീ​പം മ​ര​ത്തി​ൽ സ്വ​ന്തം പാ​ൻ​റ്​​സി​ൽ തൂ​ങ്ങി മ​രി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്ത​താ​യും ആ​രു​ടെ​യും വീ​ട്ടു​കാ​രി​ൽ​നി​ന്ന്​ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന്​ കാ​ഞ്ഞാ​ർ പൊ​ലീ​സി​ലും യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് മേ​ലു​കാ​വ് പൊ​ലീ​സി​ലും വ്യാ​ഴാ​ഴ്ച പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ, നാ​ടു​കാ​ണി​ക്ക് സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട ബൈ​ക്ക് സം​ബ​ന്ധി​ച്ച്​ പ​വി​ലി​യ​ന്​ സ​മീ​പ​ത്തെ റി​സോ​ർ​ട്ടു​കാ​ർ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ കു​ള​മാ​വ് ​െപാ​ലീ​സി​ന്​ വി​വ​രം ന​ൽ​കി​.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ പ​വി​ലി​യ​ന് സ​മീ​പ​െ​മ​ത്തി​യ പൊ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ പേ​ര് ചൊ​ല്ലി​വി​ളി​ച്ചു. പ്ര​തി​ക​രി​ച്ച പെ​ൺ​കു​ട്ടി​യെ എ​സ്.​ഐ​മാ​രാ​യ മ​നോ​ജ്‌, ഐ​സ​ക്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പാ​റ​ക്കെ​ട്ടി​ന്​ താ​ഴെ​നി​ന്ന്​ ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് മൂ​ല​മ​റ്റ​ത്തു​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന പെ​ൺ​കു​ട്ടി​യെ​യും യു​വാ​വി​െൻറ മൃ​ത​ദേ​ഹ​വും മു​ക​ളി​ലെ​ത്തി​ച്ചു. അ​ല​ക്​​സി​െൻറ മൃ​ത​ദേ​ഹം തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheruthonihanged
News Summary - young man hanged himself after his girlfriend was thrown from a rock
Next Story