യുവതി വീട്ടിൽ മരിച്ചനിലയിൽ
text_fieldsടിന്റു
കട്ടപ്പന: അയ്യപ്പൻകോവിൽ പരപ്പ് കാരക്കാട്ട് ശരത്തിെൻറ ഭാര്യ ടിൻറുവിനെ (36) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ശരത്തിെൻറ പിതാവ് വോട്ടുചെയ്യാനും ശരത് ജോലിക്കും പോയ സമയം ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം.
ശരത് ഉച്ചഭക്ഷണത്തിന് വീട്ടിലെത്തിയപ്പോഴാണ് ടിൻറുവിനെ അവശനിലയിൽ കണ്ടത്. തോട്ടം തൊഴിലാളിയായ ശരത്തിെൻറ മാതാവ് ഏലക്കാ എടുക്കാൻ പോയിരിക്കുകയായിരുന്നു.
ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിഷം ഉള്ളിൽച്ചെന്നാണോ മരിച്ചത് എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം മോർച്ചറിയിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

