Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടുവിട്ട് ഇറങ്ങിനടന്നിരുന്ന വയോധികനെ രാജാക്കാട് ടൗണിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
death
cancel

അടിമാലി: രാജാക്കാട് ടൗണിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കുളം സ്വദേശി ചങ്ങനാശേരിൽ വീട്ടിൽ ദേവസിക്കുട്ടിയെ (80) ആണ് പുലർച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ ജംഗ്ഷനിൽ ലോട്ടറിക്കടയുടെ മുന്നിലായാണ് മൃതദേഹം കാണപ്പെട്ടത്. ഉപയോഗിച്ചിരുന്ന ഉന്നുവടി സമീപത്തായി ഉണ്ടായിരുന്നു.

വീടുവിട്ട് ഇറങ്ങിനടന്നിരുന്ന വയോധികനെ കഴിഞ്ഞ ദിവസങ്ങളിൽ രാജാക്കാട് ടൗണിൽ പലരും കണ്ടിരുന്നു. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇവർ അറിയിച്ചതുപ്രകാരം എത്തിച്ചേർന്ന ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. തുടർന്ന് കോവിഡ് പരിശോധനക്കും, പോസ്റ്റ് മോർട്ടത്തിനുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - the old man found dead in street
Next Story