Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
cancel

അടിമാലി: ദേശീയപാത നിർമ്മാണ കമ്പനിയിലെ ലോറി ഡ്രൈവറായ യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി .മുരിക്കാശ്ശേരി കള്ളിപ്പാറ പാറതാഴത്തു വിനീത് ( 29)നെയാണ് വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ ശാന്തൻപാറ പുത്തടിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വിനീതിന് ഒപ്പം താമസിച്ചിരുന്ന മറ്റൊരു ഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത് .

വിനീതിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി . തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു .

പോസ്റ്റുമോർട്ടം റിപ്പോർട്ട്​ ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതനായ വിനീത് മൂന്നുവർഷമായി ദേശീയപാത നിർമ്മാണ കമ്പനിയിൽ കരാറടിസ്ഥാനത്തിൽ ലോറി ഓടിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ് മുരിക്കാശ്ശേരിയിലെ വീട്ടിലെത്തിയിരുന്നു .ആത്മഹത്യചെയ്യാൻ തക്ക പ്രശ്നങ്ങൾ ഇയാൾക്ക് ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ബാബുവാണ് പിതാവ്. മാതാവ് മിനി സഹോദരി ചിഞ്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The driver was found dead
Next Story