Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതര സംസ്ഥാന തൊഴിലാളി വാഹനത്തിൽ നിന്ന്​ വീണ് മരിച്ചു

text_fields
bookmark_border
Death
cancel

ചെറുതോണി: വാഴത്തോപ്പ് പേപ്പാറയിൽ പിക്കപ്പ്​ വാഹനത്തിൽ നിന്ന്​ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. സംസ്ഥാനപാതയുടെ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ദേവാസിസ് മജിയാണ് (20) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടിനാണ് സംഭവം.

നിർമാണ തൊഴിലാളിയായ ദേവാസിസ്​ രാവിലെ പണി സ്ഥലത്തേക്ക് പോകുമ്പോൾ പിക്കപ്പിന്‍റെ ഡോർ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു.

വാഹനത്തിന്‍റെ മുൻസീറ്റിൽ ഡോറിനോട് ചേർന്ന് ഫോണിൽ സംസാരിച്ചിരിക്കുമ്പോൾ അബദ്ധത്തിൽ വെളിയിലേക്ക് തെറിച്ചുവീണാണ് അപകടം. ഉടൻ സുഹൃത്തുക്കൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - migrant worker fell from the vehicle and died
Next Story