കോവിഡ്: സഹോദരന്മാർ രണ്ടാഴ്ചക്കിടെ മരിച്ചു
text_fieldsകോവിഡ് ബാധിച്ച് മരിച്ച സഹാേദരങ്ങളായ നോബിൾ, മോഹൻ
അടിമാലി: കോവിഡ് ബാധിച്ച് സഹോദരന്മാർ 12 ദിവസത്തെ വ്യത്യാസത്തിൽ മരിച്ചു. മുല്ലക്കാനം വരയംപിള്ളി സാറാമ്മയുടെയും പരേതനായ ഡോ. ജെ. വർഗീസിന്‍റെയും മക്കളായ നോബിൾ (42), മോഹൻ (62) എന്നിവരാണ് ബാധിച്ച് മരിച്ചത്.
നോബിൾ ഉത്തരപ്രദേശ് ഗോരഖ്പൂരിലെ ഒരു സ്കൂളിൽ അധ്യാപകനായിരുന്നു. ചെറിയ പനിയെ തുടർന്ന് വിമാനത്തിൽ നാട്ടിലെത്തിയ നോബിൾ പനി മൂർഛിച്ചതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മേയ് രണ്ടിന് മരണപ്പെട്ടു. അവിവാഹിതനാണ്. സംസ്കാരം പഴയവിടുതി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ നടത്തി.
നേപ്പാളിൽ അധ്യാപകനായി ജോലി നോക്കിയിരുന്ന മോഹന് അവിടെ വെച്ചാണ് കോവിഡ് ബാധിച്ചത്. ആദ്യം ന്യൂമോണിയ ബാധിച്ച് നേപ്പാളിൽ തന്നെ ചികിത്സ തേടിയിരുന്നു. എന്നാൽ, മേയ് 14ന് കോവിഡ് ബാധിച്ച് മരണപ്പെട്ടു. സംസ്കാരം നേപ്പാളിൽ നടത്തി.
ഭാര്യ: റെജീന മൂന്നിലവ് പുന്നക്കോട്ട് കുടുംബാംഗം. മകൻ: എബി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

