കോവിഡ്: യുവതിയും നവജാത ശിശുവും സൗദിയിൽ മരിച്ചു
text_fieldsഗാഥ
തൊടുപുഴ: സൗദി അറേബ്യയില്‍ മലയാളി യുവതിയും നവജാത ശിശുവും കോവിഡ് ബാധിച്ച് മരിച്ചു. ആലുവ കപ്രശ്ശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോെൻറ ഭാര്യ ഗാഥയും (27) മകളുമാണ് മരിച്ചത്. ആറുമാസം ഗര്‍ഭിണി ആയിരുന്ന ഗാഥക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഖത്തീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സ്ഥിതി വഷളായതോടെ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഇതിന് പിന്നാലെ അമ്മ മരിച്ചു. അധികം വൈകാതെ കുഞ്ഞും. സന്ദര്‍ശന വിസയിലെത്തിയ ഗാഥ ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനുള്ള തയാറെടുപ്പിനിടെയാണ് രോഗം ബാധിച്ചത്. ദിവസങ്ങള്‍ക്കുമുമ്പാണ് ഗാഥയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം ഞായറാഴ്ച ദമ്മാമില്‍ നടക്കും. കരിങ്കുന്നം തടത്തില്‍ ടി.ജി. മണിലാലിെൻറയും ശോഭയുടെയും മകളാണ്. മനു ഏക സഹോദരനാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

