Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കി ഡാമിൽ ഓട്ടോഡ്രൈവർ മീൻ വലയിൽ കുരുങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
ഇടുക്കി ഡാമിൽ ഓട്ടോഡ്രൈവർ മീൻ വലയിൽ കുരുങ്ങി മരിച്ച നിലയിൽ
cancel

കട്ടപ്പന: ഇടുക്കി ഡാമിൽ ഓട്ടോ ഡ്രൈവറെ മീൻ വലയിൽ കാൽകുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വെള്ളയാംകുടി മൂങ്ങാമാക്കൽ ബിനോയ് തോമസിനെയാണ് (45) ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചുമണിയോടെ സ്വരാജ് ചന്ദ്രൻ സിറ്റിക്ക് സമീപം ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പനയിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം പുറത്തെടുക്കുമ്പോൾ കാലുകൾ മീൻ പിടിയ്ക്കാൻ ഉപയോഗിക്കുന്ന വലയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇയാളുടെ ഓട്ടോറിക്ഷയും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഉടുത്തിരുന്ന വസ്ത്രങ്ങൾ വാഹനത്തിലുണ്ടായിരുന്നതിനാൽ കുളിക്കാനിറങ്ങിയപ്പോഴാകാം അപകടം സംഭവിച്ചത് എന്നാണ് നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ബിൻസിയാണ് ഭാര്യ. മക്കൾ: ആൽബിൻ, അലൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Auto driver found dead in Idukki dam
Next Story