Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; മലകയറുന്നതിനിടെ രണ്ട് ശബരിമല തീർഥാടകർ മരിച്ചു

text_fields
bookmark_border
A young man died while swimming in a water park
cancel

ശബരിമല : ശബരിമല ദർശനത്തിനെത്തിയ രണ്ട്‌ തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്‌നാട്‌ വെല്ലൂർ അമ്മൂർ നെഹ്‌റു സ്‌ട്രീറ്റിൽ ശിവാനന്ദം വിജയരങ്കപിള്ള (60), ആന്ധ്രപ്രദേശ്‌ വിശാഖപട്ടണം സ്വദേശി ആദിദാം സന്യാസി രാജു(56) എന്നിവരാണ്‌ മരിച്ചത്‌.

മല കയറുന്നതിനിടെയാണ്‌ ഇരുവർക്കും ഹൃദയാഘാതം അനുവപ്പെട്ടത്‌. ശിവാനന്ദം നീലിമല 12ാം ഷെഡിൽ വെച്ച്‌ ചൊവ്വ രാവിലെ 6.30ന്‌ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ നീലിമല കാർഡിയോളജി സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആദിദാം സന്യാസി രാജുവിനെ അപ്പാച്ചിമേട്‌ കാർഡിയോളജി സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - heart attack Two Sabarimala pilgrims died
Next Story