ഹെൽത്ത് ഇൻസ്‌പെക്ടർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മരിച്ച നിലയിൽ
text_fieldsസാന്ദ്ര സന്തോഷ്
തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സാന്ദ്ര സന്തോഷ് (29) ആണ് ജോലിസ്ഥലത്ത് മരിച്ചത്.
എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനിയാണ് സാന്ദ്ര. ഇന്ന് രാവിലെ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കോൺഫറൻസിൽ എത്താതിരുന്നതിനെ തുടർന്ന് അധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന് സമീപത്തെ അംഗൻവാടി അധ്യാപികയെ അന്വേഷിക്കാൻ ഏൽപ്പിച്ചു. അധ്യാപിക സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ സബ് സെന്ററിനോട് ചേർന്നുള്ള റിസപ്ഷൻ റൂമിൽ സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വടക്കേക്കാട് പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇന്ന് രാവിലെ 11:45 ഓടെയാണ് സംഭവം നടന്നതെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

