പത്താം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
text_fieldsഭവ്യ ആചാര്യ
മംഗളൂരു: ഭണ്ട്വാൾ ബെഞ്ചനപ്പദവിൽ എസ്.എസ്.എൽ.സി വിദ്യാർഥിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയ ആചാര്യയുടെ മകൻ ഭവ്യ ആചാര്യയാണ് (15) മരിച്ചത്. ബഡക്കബയിലു സെയ്ന്റ ഡോമനിക്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ്. കുളിക്കാൻ കയറി ഏറെ നേരമായിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് മാതാവ് വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പഠനവുമായി ബന്ധപ്പെട്ട സമ്മർദമാണ് കാരണമെന്ന് കരുതുന്നതായി രക്ഷിതാക്കൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

