ഗൾഫ് മാധ്യമം ഒമാൻ മുൻ റസിഡന്റ് മാനേജർ സി.ടി. അമീർ നിര്യാതനായി
text_fieldsമസ്കത്ത്: ഗൾഫ് മാധ്യമം-മീഡിയവൺ ഒമാൻ റസിഡന്റ് മാനേജരായിരുന്ന തലശ്ശേരി സൈദാർപള്ളി കാരുണ്യയിൽ സി.ടി. അമീർ (77) നാട്ടിൽ നിര്യാതനായി. 1977 മുതൽ 2013 വരെ മസ്കത്തിൽ പ്രവാസിയായിരുന്നു.കേരള ഇസ്‍ലാമിക് അസോസിയേഷൻ മസ്കത്ത് സ്ഥാപക നേതാക്കളിൽ ഒരാളാണ്. ദീർഘകാലം സംഘടനയുടെ ട്രഷറർ ആയിരുന്നു. ജമാഅത്തെ ഇസ്‍ലാമി അംഗം, ഹുദാ മോറൽ മദ്രസ രക്ഷാധികാരി, തണൽ മസ്ജിദ് പ്രസിഡന്റ്, ഇസ്‌ലാമിക് സെൻറർ ഡയറക്‌ടർ ബോഡ് മെമ്പർ, നന്മ വെൽഫെയർ സൊസൈറ്റി വൈസ് പ്രസിഡന്റ്, ഫ്രണ്ട്സ് ഫോറം സെക്രട്ടറി, ടി.എം.ഡബ്ലിയു.എ സ്ഥാപകാംഗം, തലശ്ശേരി ബൈത്തുസക്കാത്ത് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: റിഷ്ദിൻ (കുവൈത്ത്), സറാറത്ത്, ജസീം (മസ്കത്ത്), ജവാദ് (കുവൈത്ത്), റഷാദ് (ബഹ്റൈൻ). മരുമക്കൾ: ശുജാഅത്ത് റിഷ്ദിൻ (കണ്ണൂർ), ഫായിസ് എൻ. എൻ (മസ്കത്ത്), അഫ്സാന സൈഫുദ്ദീൻ, ശിബില ഷെറിൻ, ആദില ഹമീദ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് സൈദാർപള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

