Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപാൽ തൊണ്ടയിൽ കുടുങ്ങി...

പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

text_fields
bookmark_border
പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
cancel
camera_alt

ഇനായ

പാലേരി: പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെറിയകുമ്പളം ജാഗ മീത്തലിലെ നവാസ്–താരിഫ ദമ്പതികളുടെ മകൾ ഇനായയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

പാൽ കുടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട കുഞ്ഞിനെ ആദ്യം കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മൊടക്കല്ലൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രി എട്ട് മണിയോടെ പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആദം നവാസ്, മെഹ്സിൻ ഇബ്രാഹീം, ഖദീജ ജന്ന എന്നിവർ സഹോദരങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baby DiedKozhikodeLatest NewsObituary
News Summary - Four month old baby dies after milk gets stuck in throat
Next Story