Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമുൻ സൗദി പ്രവാസി...

മുൻ സൗദി പ്രവാസി മടത്തറ കൊച്ചുകലുങ്ക്​ സ്വദേശി സിദ്ധീഖ് നിര്യാതനായി

text_fields
bookmark_border
മുൻ സൗദി പ്രവാസി മടത്തറ കൊച്ചുകലുങ്ക്​ സ്വദേശി സിദ്ധീഖ് നിര്യാതനായി
cancel
camera_alt

സിദ്ധീഖ്

റിയാദ്​/കൊല്ലം: ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന കൊല്ലം മടത്തറ കൊച്ചുകലുങ്ക് സ്വദേശി സിദ്ധീഖ് (47) നിര്യാതനായി. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കൊച്ചുകലുങ്ക് ജമാലിയ മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകനാണ്.

സൗദിയിലെ റിയാദ്, അൽ അഹ്‌സ എന്നിവിടങ്ങളിൽ വർഷങ്ങളോളം ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന സിദ്ധീഖ്, പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയ ശേഷം സാമൂഹിക-പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. നെടുമ്പാശ്ശേരി ഹജ്ജ് എംബാർക്കേഷൻ പോയിൻറിൽ വളൻറിയറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാതാവ്: സക്കരിയ ബീവി, ഭാര്യ: സുബിന. മക്കൾ: മിഹ്‌റാജ് (19), മിസിരിയ (16), മൻഹ (3). സഹോദരങ്ങൾ: സലീം, മുഹിയുദ്ദീൻ, ഹുമയൂൺ, അൻവർ ഹുസൈൻ, സൗജത്ത്, ബാത്തുഷ, നസീമ, മാജിദ, സാജിദ. മൃതദേഹം കൊച്ചുകലുങ്ക് മുസ്‌ലിം ജമാഅത്ത് ഖബറിസ്ഥാനിൽ ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passes awaysaudi obit newsSaudi Arabia News
News Summary - Former Saudi expatriate Siddique passes away
Next Story