Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ റിയാദ് പ്രവാസി അത്തോളി മുഹമ്മദ് നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
റിയാദ്: റിയാദിൽ മൂന്നു പതിറ്റാണ്ടു കാലത്തിലേറെ പ്രവാസിയായിരുന്ന കണ്ണൂർ തലശ്ശേരി സ്വദേശി അത്തോളി മുഹമ്മദ് (70) വെള്ളിയാഴ്ച നാട്ടിൽ നിര്യാതനായി. റിയാദ് -റവാബിയിൽ ദീർഘകാലം ബിസിനസ് മേഖലയിൽ ഉണ്ടായിരുന്ന മുഹമ്മദ് പഴയ റിയാദ് പ്രവാസികൾക്കിടയിൽ ഏറെ സുപരിചിതനായിരുന്നു.
6 വർഷങ്ങൾക്ക് മുമ്പാണ് പ്രവാസം മതിയാക്കി മുഹമ്മദ് നാട്ടിലേക്ക് മടങ്ങിയത്. തലശ്ശേരി നൂർജഹാൻ ഹോട്ടൽ ഉടമ ഹമീദ് ഹാജിആണ് പിതാവ്. ഭാര്യ: താഹിറാബി. മക്കൾ: ഷാജഹാൻ (ഖത്തർ), അസ്‌കർ (ബഹ്‌റൈൻ), അമീർ, അജ്മൽ (ഇരുവരും റിയാദ്), അസിൽ, നൂർജഹാൻ. ശനിയാഴ്ച തലശ്ശേരി സെയ്‌ദാർ ജുമുഅഃ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാര ശേഷം സെയ്ദാർ മഖ്ബറയിൽ ഖബറടക്കം നടന്നു.
Next Story

