കണ്ണൂര്‍: കൊട്ടിയൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ തിട്ടയില്‍ ബാലന്‍ നായര്‍ (80) അന്തരിച്ചു. കൊട്ടിയൂര്‍ ഊരാള കുടുംബമായ തിട്ടയില്‍ തറവാട് കാരണവരും കൊട്ടിയൂര്‍ ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് അംഗവുമാണ്. തുടര്‍ച്ചയായി 13 വര്‍ഷത്തോളം കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാനായിരുന്നു.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം. ഭാര്യ: ഗിരിജ ചോടത്ത്. മക്കള്‍: ബിന്ദു, രാജേഷ് ബിജു, ബിനീഷ് കുമാര്‍. മരുമക്കള്‍: സുരേന്ദ്രന്‍, സിന്ധു, വിസ്മയ. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് മണത്തണ സമുദായ ശ്മശാനത്തില്‍.
ബാലന്‍ നായരുടെ നിര്യാണത്തില്‍ മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.സി. സോമന്‍ നമ്പ്യാര്‍, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.പി. ഉദയഭാനു, കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് ഭക്തസംഘം ജനറല്‍ സെക്രട്ടറി വി.സി. ശശീന്ദ്രന്‍ നമ്പ്യാർ, ശിവദാസന്‍ കരിപ്പാല്‍ എന്നിവര്‍ അനുശോചിച്ചു.