നിർമാതാവും മാധ്യമ പ്രവർത്തകനുമായ പ്രദീപ് ഗുഹ അന്തരിച്ചു
text_fieldsമുംബൈ: ചലച്ചിത്ര നിർമാതാവും മാധ്യമപ്രവർത്തകനുമായിരുന്ന പ്രദീപ് ഗുഹ അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശപത്രിയില വെച്ചായിരുന്നു അർബുദ ബാധിതനായിരുന്ന ഗുഹയുടെ അന്ത്യം. ഋത്വിക് റോഷൻ, കരിഷ്മ കപൂർ എന്നിവർ അഭിനയിച്ച 'ഫിസ' 2008ൽ പുറത്തിറങ്ങിയ 'ഫിർ കഭി' എന്നീ ചിത്രങ്ങളാണ് നിർമിച്ചത്.
നാല് പതിറ്റാണ്ടുകാലം മാധ്യമ, പരസ്യം, മാർക്കറ്റിങ്, ബ്രാൻഡിങ് മേഖലകളിൽ പ്രവർത്തിച്ചു. 30 വർഷക്കാലം ടൈംസ് ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന അദ്ദേഹം കമ്പനിയുടെ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. കമ്പനിയുടെ ബോർഡ് ഓഫ് ഡയരക്ടേഴ്സിലും അംഗമായിരുന്നു.
മൂന്ന് വർഷം സീ എന്റർടെയ്ൻമെന്റ് സി.ഇ.ഒ ആയിരുന്നു. ഇന്റർനാഷനൽ അഡ്വർടൈസിങ് അസോസിയേഷൻ, ഏഷ്യ പസിഫിക് മേഖലയുടെ വൈസ് പ്രസിഡന്റ് ഏരിയ ഡയരക്ടർ ചുമതലകൾ വഹിച്ചു. നിലവിൽ 9X മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയരക്ടറാണ്. മനോജ് ബാജ്പേയി, പ്രിയങ്ക ചോപ്ര, സുഭാഷ് ഗായ്, ലാറ ദത്ത, അദ്നാൻ സാമി എന്നിങ്ങനെ സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ അനുശോചിച്ചു.

