Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ബഹ്റൈനിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
മനാമ: കണ്ണൂർ സ്വദേശി ബഹ്റൈനിൽ കുഴഞ്ഞുവീണ് മരിച്ചു. ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശി വി.സി. ശിവപ്രസാദാണ് (58) മരിച്ചത്. കഴിഞ്ഞ ദിവസം മനാമയിലെ ഓഫിസിൽനിന്ന് പുറത്തിറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.മുമ്പ് അബൂദബിയിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: പ്രീതി (ചിന്മയ മിഷൻ കോളജ്, കണ്ണൂർ).മക്കൾ: വൈഷ്ണവ് (അരിസ്റ്റ, ബംഗളൂരു), വൈഭവ് (വിദ്യാർഥി). സഹോദരങ്ങൾ: ലീന, മണി.
Next Story

