Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2026 11:22 AM IST Updated On
date_range 26 Feb 2026 11:22 AM ISTബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ ബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു.
തിരുവല്ല വളഞ്ഞവട്ടം സ്വദേശി വാണിയപുരയിൽ ബിബിൻ വി മത്തായി (44) ആണ് മരിച്ചത്. ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുവൈത്ത് അൽ മുല്ല ബെഹബഹാനി മോട്ടോർ കമ്പനി ജീവനക്കാരനും കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകാംഗവുമാണ്. ഭാര്യ: ബീന. മക്കൾ: ഡിമോസ്, ഡേവിസ്, ഡെൻവിസ്.
സംസ്ക്കാരം വളഞ്ഞവട്ടം സെന്റ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

