കിണറ്റിൽ വീണ സ്ത്രീ മരിച്ചു; ഭർത്താവിന് ജോലി നഷ്ടമായതിനാൽ ജീവനൊടുക്കുകയായിരുന്നുവെന്ന് പരാതി
text_fieldsകോലഞ്ചേരി: കിണറ്റിൽ വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയിൽ സുരേന്ദ്രന്‍റെ ഭാര്യ സിന്ധു (45) ആണ് മരിച്ചത്. ഭർത്താവിനു ജോലി നഷ്ടപ്പെട്ടതിൽ മനം നൊന്ത് ഇവർ കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
കഴിഞ്ഞ 18നു പുലർച്ചെയാണു വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. വീട്ടുകാരും നാട്ടുകാരും ചേർന്നു കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും 21നു മരിച്ചു.
ചൂണ്ടി വാട്ടർ അതോറിറ്റിയിൽ 10 വർഷമായി താത്ക്കാലിക ജീവനക്കാരനായിരുന്നു സുരേന്ദ്രൻ. കുറച്ചു നാൾ മുമ്പ് സുരേന്ദ്രനെ ജോലിയിൽ നിന്നു മാറ്റുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്താവിന് ജോലി പോയതിൽ കടുത്ത വിഷാദത്തിലായിരുന്നു സിന്ധുവെന്ന് സമീപവാസികൾ പറഞ്ഞു.
സിന്ധുവിന്‍റെ മൃതദേഹം സംസ്കരിച്ചു. കറുകപ്പള്ളി ഗവ. എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ഹരിനാരായണൻ, യു.കെ.ജി വിദ്യാർഥി സാകേത് എന്നിവരാണ് മക്കൾ.
അതേസമയം ഇതു സംബന്ധിച്ച് പൊലീസിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പുത്തൻകുരിശ് എസ്.എച്ച്. ഒ ടി. ദിലീഷ് അറിയിച്ചു. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിന് ചികിത്സയിലുള്ളയാളാണ് സിന്ധുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പുത്തൻകുരിശ് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

