Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2026 2:49 PM IST Updated On
date_range 28 Jun 2026 2:51 PM ISTടാങ്കറിന് പിന്നിൽ ബൈക്കിടിച്ച് പത്തനംതിട്ട സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം
text_fieldsbookmark_border
camera_alt
മരിച്ച ആദിത്ത്
അങ്കമാലി: ദേശീയപാത നെടുമ്പാശ്ശേരി അത്താണിയിൽ നിർത്തിയിട്ട ടാങ്കറിന് പിന്നിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട കരിമ്പനാകുഴി പ്രസാദ് ആതിരയുടെ മകൻ ആദിത്ത്പ്രസാദ് (24), സുഹൃത്ത് കപിൽ (23) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 6.50ഓടെ അത്താണി എയർപോർട്ട് കവലയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. ആദിത്ത് തൽക്ഷണം മരിച്ചു. അവശനിലയിലായ കിരണിനേയും ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇരുവരുടെയും മൃതദേഹങ്ങൾ അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ. മലയാലപ്പുഴ ആതിരാ സ്റ്റുഡിയോ ഉടമയാണ് മരിച്ച ആദിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

